NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. ടി.പി.ആർ 16 ശതമാനത്തിന്​ താഴെയുള്ള ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്​ ആരാധനാലയങ്ങൾക്ക്​ പ്രവർത്തനാനുമതി. 15 പേർക്ക്​ മാത്രമാവും പ്രവേശനമുണ്ടാവുക.[www.malabarflash.com]


നേരത്തെ ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മറ്റ്​ പല മേഖലകളിലും ലോക്​ഡൗൺ ഇളവ്​ അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെയായിരുന്നു വിമർശനം. 

ഇതിന്​ പിന്നാലെ ആരാധനാലയങ്ങൾക്ക്​ ഇളവ്​ അനുവദിക്കുന്നത്​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കിയിരുന്നു.

Post a Comment

0 Comments