ഹെഡ് കോൺസ്റ്റബ്ൾ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ബൈക്കിലെത്തിയ ഒരാളെ മഹേന്ദ്ര നാഥ് തടഞ്ഞുനിർത്തുകയും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ അയാൾ മഹേന്ദ്രനാഥിനോട് കയർക്കുകയായിരുന്നു. തുടർന്ന് കുശാൽഗഡ് എം.എൽ.എ രമീല ഖാദിയയെ അയാൾ വിളിച്ചുവരുത്തി.
അവിടെയെത്തിയ എം.എൽ.എ ഹെഡ്കോൺസ്റ്റബ്ൾന്റെ വാക്കുകൾ കേൾക്കാതെ മോശമായി പെരുമാറുകയും മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ എം.എൽ.എക്കും കൂട്ടാളികൾക്കുമെതിരെ കേസെടുത്തതായി അഡീഷനൽ എസ്.പി കൈലാശ് സിങ് പറഞ്ഞു. എന്നാൽ എം.എൽ.എ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
0 Comments