NEWS UPDATE

6/recent/ticker-posts

സഅദിയ്യയില്‍ ഡോ.തൈക ശുഐബ് ആലിം സാഹിബ് അനുസ്മരണം നടത്തി

ദേളി: പ്രമുഖ അത്മീയ പണ്ഡിതനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായ ഡോ.തൈക ശുഐബ് ആലിം സാഹിബ് കീളക്കര അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ദേളി സഅദിയ്യയില്‍ നടന്നു. പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.[www.malabarflash.com]

പ്രോഫസര്‍ മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, യൂസുഫ് സഅദി അയ്യങ്കേരി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, അഹമ്മദലി ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റ്കുണ്ട്, ചിത്താരി അബ്ദുല്ല സഅദി, അബ്ദുറസാഖ് ഹാജി മേല്‍പറമ്പ്, സ്വീലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, ശറഫുദ്ദീന്‍ സഅദി, സൈഫുദ്ദീന്‍ സഅദി, എം ടി പി അബൂബക്കര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments