NEWS UPDATE

6/recent/ticker-posts

സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ സഹകരണ വിദ്യാശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ഉദുമ: സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘങ്ങൾ മുഖേന നടപ്പിലാക്കുന്ന സഹകരണ വിദ്യാശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.[www.malabarflash.com] 

പുതിയ അധ്യായന വർഷക്കാലത്ത് കോവിഡ് മുലം വീട്ടിൽ തന്നെ കഴിയുന്ന ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിലേക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിക്കാൻ സഹകരണ വകുപ്പ് ഏറ്റെടുത്ത പദ്ധതിയാണ് സഹകരണ വിദ്യാശ്രീ. 

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ വനിത സഹകരണ സംഘം ഹാളിൽ പുസ്തകങ്ങൾ വിതരണം ചെയ്തത് അസ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി പഠനോപകരണങ്ങൾ വിതരണം ചെയ്തു. 

മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായ ചടങ്ങിൽ അസി.രജിസ്ട്രാർ പ്ലാനിംഗ് എം ആനന്ദൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്തംഗം വി കെ അശോകൻ, ഹൊസ്ദുർഗ്ഗ് അസി. രജിസ്ട്രാർ ജനറൽ കെ രാജഗോപാലൻ, കൺസ്യൂമർ ഫെഡ് അസി. റീജിയണൽ മാനേജർ, പി വി ശൈലേഷ് ബാബു, സി ഡി എസ് ചെയർപേഴ്സൺ പുഷ്പലത കെ, എന്നിവർ സംസാരിച്ചു. ഉദുമ വനിത സംഘം പ്രസിഡൻ്റ് കസ്തൂരി ബാലൻ സ്വാഗതവും സെക്രട്ടറി ബി കൈരളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments