NEWS UPDATE

6/recent/ticker-posts

'ഗോളെന്ന്​ പറഞ്ഞാൽ എജ്ജാതി ഗോൾ'; സകോട്ട്​ലൻഡിന്​ ചെക്ക്​ വെച്ച്​ ഷിക്ക്

ഗ്ലാസ്​ഗോ: സ്വന്തം കാണികൾക്കുമുന്നിൽ ചെക്​ റിപ്പബ്ലികിനെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ സ്​കോട്ടിഷ്​ പടയെ ​പാട്രിക്​​ ഷിക്ക്​ ഒ​റ്റക്ക്​ ചെക്കുവെച്ചു. 42,52 മിനുറ്റുകളിൽ ഷിക്കിന്‍റെ മാന്ത്രികതയിൽ നിന്നും പ്രവഹിച്ച ഗോളുകൾക്ക്​ മറുപടിയില്ലാതെ സ്​കോട്ട്​ലൻഡ്​ പരാജയം സമ്മതിക്കുകയായിരുന്നു.[www.malabarflash.com]

52ാം മിനുറ്റിൽ ഷിക്കിന്‍റെ കാലിൽ നിന്നും വിരിഞ്ഞ വിസ്​മയ ഗോൾ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിലേക്കാണ്​ പറന്നിറങ്ങിയത്​.
സ്​കോട്ടിഷ്​ ഗോൾകീപ്പർ മാർഷലിന്‍റെ പൊസിഷനിങിലെ സ്ഥാനചലനം മനസ്സിലാക്കിയ ഷിക്ക്​ മൈതാനത്തിന്‍റെ മധ്യഭാഗത്ത്​ 49.7 വാര അകലെന്നിന്നും തൊടുത്ത ഉജ്ജ്വല കിക്ക്​ സ്​കോട്ടിഷ്​ ഹൃദയം തുളഞ്ഞ്​ വലയിലേക്ക്​ പാഞ്ഞുകയറുകയായിരുന്നു. അപകടം മണത്ത മാർഷൽ തടുക്കാനായി ശ്രമം നടത്തിയെങ്കിലും വിഫലമായി. 42ാം മിനുറ്റിൽ വ്​ലാഡിമിർ കൗഫലിന്‍റെ ക്രോസിന്​ തലവെച്ചായിരുന്നു ഷിക്ക്​ ആദ്യ ഗോൾ തന്‍റെ പേരിലാക്കിയത്​.

Post a Comment

0 Comments