ശ്രീകണ്ഠപുരം: കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയിസണ്‍-ഷൈനി ദമ്പതികളുടെ മകന്‍ അലക്‌സ് (21) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരം ആടാംപാറ പുഴയിലെ കയത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ചുഴിയില്‍പ്പെട്ട അലക്‌സിനെ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു.
ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. സഹോദരി: എയ്ഞ്ചല്‍ (വിദ്യാര്‍ഥിനി, നിര്‍മ്മല എച്ച്എസ്എസ് ചെമ്പേരി).
0 Comments