NEWS UPDATE

6/recent/ticker-posts

ഷാർജയിൽ മലയാളി മരിച്ചത്​ സംഘർഷത്തിൽ നിന്ന്​ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന്​ വീണെന്ന്​ പോലീസ്

ഷാർജ: ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മലയാളി മരിച്ചത്​ കെട്ടിടത്തിൽ നിന്ന്​ വീണാണെന്ന്​ പോലീസ്​. ഇടുക്കി നെടുങ്കണ്ടം തെക്കേകൂട്ടാർ തടത്തിൽ പി.കെ. വിജയന്റെ മക​ൻ ടി.വി. വിഷ്​ണുവാണ്​ (29) മരിച്ചത്​.[www.malabarflash.com] 

സംഘർഷത്തിൽ നിന്ന്​ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന്​ വീഴുകയായിരുന്നുവെന്ന്​ ഷാർജ പോലീസ്​ പറഞ്ഞു. ചൊവ്വാഴ്​ചയാണ്​ സംഭവം. ഷാർജ അബൂഷഗാറയിലെ താമസ സ്​ഥലത്താണ്​ സംഘർഷമുണ്ടായത്​. ഒന്നാം നിലയിലെ ബാൽക്കണി വഴി ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക്​ വീഴുകയായിരുന്നു. രക്​തം വാർന്നാണ്​ മരണമെന്ന്​ പോലീസ്​ പറഞ്ഞു. 

ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്​ണു ഓഫ്​ ദിവസമായതിനാൽ ജോലിക്ക്​ പോയിരുന്നില്ല. മൃതദേഹം ഷാർജ പോലീസ്​ മോർച്ചറിയിൽ. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു​. സംഘർഷവുമായി ബന്ധപ്പെട്ട്​ ആഫ്രിക്കൻ സ്വദേശികളായ ചിലരെ പിടികൂടിയതായി സൂചനയുണ്ട്​.

Post a Comment

0 Comments