NEWS UPDATE

6/recent/ticker-posts

മേൽപ്പറമ്പ് വള്ളിയോട്ടെ കുളത്തിൽ വീണ് യുവാവ് മരിച്ചു

മേൽപ്പറമ്പ്:  കുളത്തിൽ വീണ് യുവാവ് മരിച്ചു. കാസർകോട് നെല്ലിക്കട്ടയിലെ മുഹമ്മദ് കൈഫാ (18)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് മേൽപറമ്പ് 
വില്ലേജ് ഓഫീസിന് സമീപത്തെ വള്ളിയോട്ടെ കുളത്തിലാണ് വീണത്.[www.malabarflash.com]

ടൈൽസ് തൊഴിലാളിയാണ് മുഹമ്മദ് കെയിഫ്. ഉദുമയിലെ വീട്ടിലെ ടൈൽസ് പണി കഴിഞ്ഞ് അമ്മാവന്റെ കൂടെ പോകാനാണ് വള്ളിയോട്ട് എത്തിയത്. അമ്മാവൻ വള്ളിയോട്ടെ പുതിയതായി നിർമിക്കുന്ന വീടിൻ്റെ തേപ്പ് പണി എടുക്കുകയാണ്. ഇതിന് സമീപത്തെ കുളത്തിലാണ് വീണത്. 

മറ്റു തൊഴിലാളികൾ മുഹമ്മദ് കെയിഫിനെ ഉടൻ ദേളിയിലെ  സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിൽ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. 

ഹനീഫയുടെയും ഫൗസിയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ബാദിഷ, ഫാത്തിമ്മത്ത് വാഫ, സഫ.

Post a Comment

0 Comments