NEWS UPDATE

6/recent/ticker-posts

പബ്ജി കളിച്ച് കളഞ്ഞത് 10 ലക്ഷം; ഒളിച്ചോടിപ്പോയ പതിനാറുകാരനെ തിരികെ വീട്ടിലെത്തിച്ചു

മുംബൈ: പബ്ജി കളിച്ച് പണം നഷ്ടപ്പെടുത്തിയതിന് മാതാപിതാക്കള്‍ ശകാരിച്ച പതിനാറുകാരന്‍ വിടുവിട്ടിറങ്ങി. ഗെയിം കളിച്ച് പത്തു ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കുട്ടി, വഴക്കിട്ടതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. മുംബൈയിലാണ് സംഭവം.[www.malabarflash.com]

കുട്ടിയെ ഒടുവില്‍ കണ്ടെത്തിയ പോലീസ് വീട്ടിലേക്ക് തിരിച്ചയച്ചു. അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് പബ്ജി കളിച്ചാണ് പണം നഷ്ടമായതെന്ന് മനസ്സിലാക്കിയ ഇവര്‍ കുട്ടിയെ ശകാരിക്കുകയായിരുന്നു. 

വഴക്കുണ്ടായ ശേഷം കുട്ടി വീടുവിട്ടിറങ്ങി. കുട്ടിയുടെ പിതാവ് പരാതിയുമായി എം.ഐ.ഡി.സി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ചിറങ്ങിയ പോലീസ് അന്ധേരിയിലെ മഹാകാളി ഗുഹയില്‍ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

കുട്ടിയെ കാണാതായ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഗെയിം കളിച്ച് പണം നഷ്ടമായതും കുട്ടിയുമായി വഴക്കുണ്ടായതും മാതാപിതാക്കള്‍ പറയുന്നത്. മാതാപിതാക്കള്‍ക്ക് കത്തെഴുതി വെച്ചാണ് കുട്ടി വീടുവിട്ടത്. കൗണ്‍സലിങ്ങിന് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Post a Comment

0 Comments