NEWS UPDATE

6/recent/ticker-posts

വ്യാജ ആർ‌ടിപിസിആർ സർട്ടിഫിക്കറ്റ്, 3 പേര്‍ അറസ്റ്റിൽ; പരിശോധന കർശനമാക്കി കർണാടക

വെള്ളമുണ്ട: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒട്ടേറെപ്പേർ സംസ്ഥാനത്ത് പ്രവേശിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.[www.malabarflash.com] 

കഴിഞ്ഞ ദിവസം വെള്ളമുണ്ട എട്ടേനാലിലെ സ്വകാര്യ ഓൺലൈൻ സ്ഥാപനത്തിൽ നിർമിച്ച വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കർണാടകയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളമുണ്ട സ്വദേശികളായ അറക്ക ജാബിർ (27), തച്ചയിൽ ശറഫു (53) എന്നിവർ ‍ബീച്ചനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വെള്ളമുണ്ട എട്ടേനാലിലെ സ്വകാര്യ ഓൺ‌ലൈൻ സേവന കേന്ദ്രത്തിന്റെ പങ്ക് വ്യക്തമാവുകയും സൈബർ പോലീസ് പരിശോധന നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

ഇവിടെ നിന്ന് ഇതിനു മുൻപും ഇത്തരത്തിൽ ഒട്ടേറെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി പോലീസ് കണ്ടെത്തി. തുടർന്ന് സ്ഥാപന ഉടമ ഇണ്ടേരി രഞ്ജിത്തിനെ (27) അറസ്റ്റ് ചെയ്യുകയും അതിർത്തിയിലെ നടപടികൾ കൂടുതൽ കർശനമാക്കുകയുമായിരുന്നു. പിടിയിലായ 3 പേരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments