NEWS UPDATE

6/recent/ticker-posts

സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് റാങ്ക് ജേതാക്കളെ അനുമോദിച്ചു

മേല്‍പ്പറമ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദന സംഗമം സയന്‍സ് കോളേജ് വര്‍ക്കിംങ് സെക്രട്ടറി എന്‍.എ അബൂബക്കര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പ്രിന്‍സിപ്പള്‍ ഡോ.സെബാസ്റ്റിയന്‍ അനുമോദന പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,സെന്‍ട്രല്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ടി.പി അബ്ദുല്‍ഹമീദ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,ദുബൈ മദ്‌റസ മാനേജര്‍ ബി.എം അഹ്‌മദ് മൗലവി, ശമീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്,അബൂബക്കര്‍ ഹാജി മാണിക്കോത്ത്, ഷാഫി ഹാജി കീഴൂര്‍,അബ്ദുറസ്സാഖ് ഹാജി മേല്‍പ്പറമ്പ് എന്നിവര്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളായ അപര്‍ണ വില്‍സണ്‍ (ബയോടെക്‌നോളജിയില്‍ ഒന്നാം റാങ്ക്) ഹസ്‌ന ഷെറിന്‍ (കമ്പ്യൂട്ടര്‍ സയന്‍സില്‍ രണ്ടാം റാങ്ക്) അംറ അബ്ദുല്‍ ഹമീദ് (ബി സി എയില്‍ മൂന്നാം റാങ്ക്) മുഹമ്മദ് ഷാമില്‍ (ബി.ബി.എ ഏഴാം റാങ്ക്) നജീബ നസ്‌റിന്‍ (ബി.എ ഇംഗ്ലീഷ് ഏഴാം റാങ്ക് ) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ ഇംഗ്ലീഷില്‍ ഒന്നാം റാങ്കും നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ഫാത്തിമ നുഫൈസ അബ്ദുറഹ്‌മാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കോഴ്‌സുകളുടെ എച്ച.ഒ.ഡി മാര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ മുസ്തഫ പി.വി സ്വാഗതവും വൈസ്.പ്രിന്‍സിപ്പള്‍ ശറഫുദ്ദീന്‍ എം.കെ നന്നിയും പറഞ്ഞു.

Post a Comment

0 Comments