NEWS UPDATE

6/recent/ticker-posts

തേക്ക്​ മോഷണം അറിയിച്ച യുവാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; കൊലപാതകമെന്ന്​ പോലീസ്​

കണ്ണൂർ: പൊതുവാച്ചേരി കനാലില്‍ കണ്ടെത്തിയ മൃതദേഹം നാലു ദിവസം മുമ്പ്​ കാണാതായ ചക്കരക്കല്‍ പ്രശാന്തിനിവാസില്‍ പ്രജീഷി​ന്റെതാണെന്ന്​ പോലീസ്​ സ്ഥിരീകരിച്ചു. മരണം കൊലപാതകമാണെന്നും പോലീസ്​ അറിയിച്ചു.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ പത്തിന്​ പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന്​ സമീപം കരുണൻ പീടികക്ക്​ മുന്നിലുള്ള കനാലിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം മോഷണവിവരം പോലീസിനെ അറിയിച്ചതാണെന്നാണ് സൂചന.

താഴെ മൗവ്വഞ്ചേരിയില്‍ പ്രവൃത്തി നടക്കുന്ന വീട്ടിൽനിന്ന്​ നാല്​ ലക്ഷം രൂപയുടെ തേക്ക് മരം മോഷണം പോവുകയും ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ്​ ഒമ്പതിന് മിടാവിലോട് കൊല്ലറേത്ത് വീട്ടിൽ അബ്​ദുൽ ഷുക്കൂർ (43), പൊതാവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ. റിയാസ് (36) എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 

റിമാൻഡിലായ പ്രതികള്‍ പിന്നീട്​ പുറത്തിറങ്ങി. മോഷണം അധികൃതരെ അറിയിച്ചത് പ്രജീഷാണെന്നും ഇയാളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.

Post a Comment

0 Comments