NEWS UPDATE

6/recent/ticker-posts

ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെ ബോംബേറ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.[www.malabarflash.com] 

ബോംബേറിൽ വീടിന്റെ ജനൽ ഗ്ലാസുകളും മറ്റും തകർന്നു. രണ്ട് ബൈക്കുകളിലായി വന്ന കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. 

ആർക്കും അപകടമില്ല. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments