NEWS UPDATE

6/recent/ticker-posts

ഷാര്‍ജയില്‍ കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി

ഷാര്‍ജ: 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഷാര്‍ജയില്‍ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി. ഹെല്‍മറ്റ് ധരിക്കുകയും മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും വേണം. പ്രത്യേക ലേനുകളിലൂടെ മാത്രമേ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാവൂ എന്നും നിര്‍ദിഷ്‍ട സ്ഥലങ്ങളില്‍ മാത്രമേ അവ പാര്‍ക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്.[www.malabarflash.com]


ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

കാറുകള്‍ക്കായുള്ള പൊതു നിരത്തുകളിലൂടെ ഓടിക്കുന്നത് കാരണമാണ് ഇ-സ്‍കൂട്ടര്‍ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Post a Comment

0 Comments