NEWS UPDATE

6/recent/ticker-posts

ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ആശുപത്രിയിൽ കഴിയുന്ന പ്ലസ് ടു വിദ്യാർഥി ഋതിക്ക് കൃഷ്ണന്റെ ചികിത്സക്ക്​ സഹായ കമ്മിറ്റി

ഉദുമ: ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന ബാര ഇരട്ടപ്പനക്കാൽ ഇ.പി. കൃഷ്ണൻ- ബിന്ദു ദമ്പതികളുടെ 16കാരനായ മകൻ ഋതിക് കൃഷ്ണന്റെ ചികിത്സക്ക്​ സഹായ സമിതിയായി.[www.malabarflash.com] 

വൃക്ക മാറ്റിവെക്കൽ ചികിത്സയിലൂടെ മാത്രമേ ഋതിക്കിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. പുതിയ ദാതാവിൽനിന്നും വൃക്ക സ്വീകരിക്കുന്നതിനും ശസ്ത്രക്രിയകൾക്കും മരുന്നുകൾക്കും തുടർ ശുശ്രൂഷകൾക്കുമായി ഏതാണ്ട് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

കടുത്ത പ്രമേഹം ബാധിച്ച പിതാവ്​ ഇ.പി. കൃഷ്ണൻ കഠിനാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിത്യചെലവുകൾ തന്നെ നടത്തിക്കൊണ്ടുപോകാൻ പ്രയാസമുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഋതിക്. 

പഠനത്തിലും പാഠ്യതര പ്രവർത്തനങ്ങളിലും താരതമ്യേന മികവ് കാണിക്കുന്ന ഋതിക് ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്​ ബിന്ദുവിന്റെ തൊഴിലുറപ്പ് ജോലിയിൽ നിന്നുമുള്ള തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് 30 ലക്ഷം എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത ഭീമമായ തുകയാണ്.

സ്ഥലം എം.എൽ.എ, ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്, ഗ്രാമ-ബ്ലോക്ക്‌ -ജില്ല പഞ്ചായത്ത്‌ മെംബർമാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ ഇവരൊക്കെ ഉൾപ്പെടുത്തി 'ഋതിക് കൃഷ്ണൻ ചികിത്സ സഹായ സമിതി' എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപവത്​കരിച്ച് നാട്ടുകാർ ചികിത്സക്കുള്ള ധനസമാഹരണം നടത്തിവരുകയാണ്. 
സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കുന്ന് ശാഖയിൽ 0617053000005899 എന്ന നമ്പറിൽ (ഐ.എഫ്​.എസ്​.സി SIBL0000617) അക്കൗണ്ട് ആരംഭിച്ചു. 
ഫോൺ: 9048546474 ,9447375156, 9544909118.

Post a Comment

0 Comments