NEWS UPDATE

6/recent/ticker-posts

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ​കഅ്​ബ കഴുകി

ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ ​കഅ്​ബ കഴുകി. സൗദി ഭരണാധികാരി സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസലാണ്​​ കഅ്​ബ കഴുകൽ ചടങ്ങിന്​ മേൽനോട്ടം വഹിച്ചത്​.[www.malabarflash.com] 

കോവിഡ്​ പടരാതിരിക്കാനുള്ള കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ്​ ഇത്തവണ കഅ്​ബ കഴുകൽ ചടങ്ങ്​ നടന്നത്​. മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താൻ, ഹജ്ജ്​ ഉംറ മന്ത്രി ഡോ. ഇസാം ബിൻ സഅദ്​, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനനീർ കലർത്തിയ സംസം ഉപയോഗിച്ചാണ്​ കഅ്​ബയുടെ അകത്തെ നിലയും ചുമരുകളും കഴുകിയത്​.

പ്രവാചക ചര്യ പിന്തുടർന്നാണ്​ ഒരോ വർഷവും കഅ്​ബ കഴുകുന്നതെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കഅ്​ബയുടെ വിശുദ്ധിയും മഹത്വവും പവിത്രയും സ്ഥാനവും കാത്തുസൂക്ഷിക്കാൻ മുൻകാല ഖലീഫമാരും ഇമാമുകളും ചരിത്രത്തിലൂടനീളം കഅ്​ബ കഴുകുന്നതിനു വലിയ പ്രധാന്യവും ശ്രദ്ധയും കാണിച്ചിട്ടുണ്ട്​. 

അബ്​ദുൽ അസീസ്​ രാജാവിന്റെ കാലംമുതൽ ഇന്നോളം സൗദി ഭരണാധികളും ഇരുഹറമുകൾ സംരക്ഷിക്കുന്നതിന്​ മുന്തിയ പരിഗണനയാണ്​ നൽകി കൊണ്ടിരിക്കുന്നത്​.

രാജ്യവും ലോകവും കോവിഡിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ കഅ്​ബ കഴുകൽ ചടങ്ങ്​ കർശനമായ മുൻകരുതലിന് വിധേയമായിരുന്നു​. ഉയർന്ന നിലവാരത്തിലുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ ഇരുഹറം കാര്യാലയം സ്വീകരിച്ചിരുന്നതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Post a Comment

0 Comments