NEWS UPDATE

6/recent/ticker-posts

മോസ്റ്റ് റോപ് സ്കിപ്പിംഗിൽ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ ഷിജിത്ത് വെങ്ങാട്ടിനെ കബഡി റഫറീസ് നേതൃത്വത്തിൽ അനുമോദിച്ചു

പാലക്കുന്ന്: മോസ്റ്റ് റോപ് സ്കിപ്പിംഗിൽ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ കബഡി താരം ഷിജിത്ത് വെങ്ങാട്ടിനെ കണ്ണൂർ കാസർകോട് കബഡി റഫറീസ് നേതൃത്വത്തിൽ അനുമോദിച്ചു.[www.malabarflash.com]

പാലക്കുന്ന് മർച്ചൻ്റ് നേവി ക്ലബ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  കബഡി കോച്ചുമാരായ ഗണേഷ് കാസർകോട്, ജഗദീഷ് കുമ്പള എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി. റഫറീസ് കാസർകോട് ചെയർമാൻ സുരേന്ദ്രൻ പാലായി അധ്യക്ഷത വഹിച്ചു. 

ഷാഫി പട്ള, സുഗുണൻ പയ്യന്നൂർ, സുകുമാരൻ കുറ്റിക്കോൽ, പ്രമോദ് കാര്യംകോട്, വിപിൻദാസ്, ബാബു പാക്കം, സുനിൽ പാലക്കുന്ന്, അൻസാർ അംഗഡിമുഗർ, മുനീർ കുഞ്ചത്തൂർ, മഹമ്മൂദ് ബായിക്കട്ട, മനീഷ് എന്നിവർ സംസാരിച്ചു. കബഡി റഫറീസ് കൺവീനർ സുരേഷ് ബാബു കുതിരക്കോട് സ്വാഗതവും ദീക്ഷിത് മുള്ളേരിയ നന്ദിയും പറഞ്ഞു.

Post a Comment

0 Comments