NEWS UPDATE

6/recent/ticker-posts

ഉദുമയിലെ ലോഡ്ജില്‍ നിന്നും മലപ്പുറം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും പണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ഉദുമ: ഒരു മാസം മുമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി വില കൂടിയ കാറും പണവും വാച്ചും ഐഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഉദുമ പാക്യാരയിലെ ഇംതിയാസി(30)നെയാണ് തിങ്കളാഴ്ച പാലക്കുന്നില്‍ വെച്ച് സി.ഐ. വി.പി. വിപിന്‍, എസ്.ഐ. ജോണ്‍, എ.എസ്.ഐ. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, റോജന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ പൂച്ചക്കാട് സ്വദേശി താജുദ്ദിനെ (40) നെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 27ന് രാത്രി 12 മണിയോടെ ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജില്‍ താമസിക്കുകയായിരുന്ന പരാതിക്കാരനായ നാസറിനെയും സുഹൃത്തുക്കളായ കൊണ്ടോട്ടി സ്വദേശി അന്‍വര്‍, മിഥിലാജ് എന്നിവരെയും പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് 28ന് പുലര്‍ച്ചെ നാസര്‍ വന്ന ഹ്യുണ്‍ഡായ് ക്രേറ്റ കാറില്‍ അന്‍വറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

8000 രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവയുമായി കാറില്‍ കര്‍ണാടക ഹാസന്‍ ഭാഗത്തേക്ക് കടക്കുകയായിരുന്നു. അന്‍വറിനെ തട്ടിക്കൊണ്ടുപോയ കാര്‍ ഹാസന്‍ ഭാഗത്ത് നിന്ന് ഹാസന്‍ പോലീസിന്റെ സഹായത്തോടെ ബേക്കല്‍ പോലീസ് കണ്ടെത്തി അന്‍വറിനെ രക്ഷപ്പെടുത്തുകയും പിന്നീട് താജുദ്ദീനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments