എന്നാല്‍ ലക്ഷങ്ങള്‍ കിട്ടിയാലോ? അത്തരത്തിലൊരു സംഭവം ആണ് ഫ്ലോറിഡയിലെ വഹൂ സീഫുഡ് ഗ്രിൽ എന്ന റെസ്റ്റോറന്‍റില്‍ നടന്നത്. റെസ്റ്റോറന്‍റിലെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപാണ് വാർത്തകളിൽ ഇടംപിടിച്ചത്.
ഭക്ഷണം കഴിച്ചതിന് ശേഷം റെസ്റ്റോറന്‍റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച ഈ കസ്റ്റമർ ജീവനക്കാരോട് നന്ദി പറയുകയും ശേഷം എല്ലാവർക്കും 1000 ഡോളർ വീതം ടിപ് നൽകുകയായിരുന്നു. അതായത് ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ. പത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എല്ലാവര്‍ക്കുമായി 10,000 ഡോളറാണ് ഇയാല്‍ ടിപ് നല്‍കിയത്. റെസ്റ്റോറന്‍റ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചത്.
0 Comments