എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എച്ച്.ആർ പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ സമിതി രക്തസാക്ഷി പട്ടികയിൽ നിന്ന് 387 പേരെ വെട്ടിയത് ചരിത്രത്തിലിടം നേടിയ സമരധ്യായങ്ങളെ പുതിയ തലമുറയുടെ അറിവിൽ നിന്ന് തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
1921 ലെ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തന ലക്ഷ്യം വെച്ചുള്ള തായിരുന്നുവെന്നുമുള്ള സമിതിയുടെ കണ്ടെത്തൽ അവാസ്തവവും, ചരിത്ര വസ്തുതകളുടെ തെറ്റായ വ്യാഖ്യാനവുമാണ്. ചരിത്രത്തെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജാബിര്‍ സഖാഫി പാലക്കാട്,സി.ആര്‍.കെ മുഹമ്മദ്,ആശിഖ് തങ്ങള്‍ കൊല്ലം,എം നിയാസ്,ഹാമിദലി സഖാഫി കോഴിക്കോട്,എം ജുബൈര്‍,കെ.ബി ബഷീര്‍ എന്നിവർ സംസാരിച്ചു.
0 Comments