NEWS UPDATE

6/recent/ticker-posts

ഭര്‍തൃമതിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ തട്ടാര്‍കടവ് ആനിടില്‍ പടിഞ്ഞാറ്റയില്‍ ചെക്കി പാറ വരി ക്ഷേത്രത്തിന് സമീപത്തെ ഗ്രീഷ്മ വിനോദിനെയാണ് (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


പി.ഡി.വിനോദ് - ടി. സി.വി ജ്യോതി ദമ്പതികളുടെ മകളാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു. ഗുരുവായൂരിലെ ശരത് നന്ദനനുമായുള്ള വിവാഹം, അമ്മയും സഹോദരി ശില്‍പ്പയും വിദേശത്തായതിനാല്‍ അച്ഛന് കൂട്ടായിട്ടാണ് ഗ്രീഷ്മ അന്നൂരിലെ വീട്ടില്‍ താമസിച്ചിരുന്നത്. 

യുവതിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭര്‍ത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും ഗ്രീഷ്മയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലൊന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മരണം സംബന്ധിച്ച് പയ്യന്നൂര്‍ പോലീസ് പ്രിന്‍സിപ്പല്‍ എസ്.ഐ വി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. യുവതിയുടെ ഫോണിലെ കോളുകളും സന്ദേശത്മളും പോലീസ് പരിശോധനക്ക് വിധേയമാക്കും.

Post a Comment

0 Comments