നെടുമങ്ങാട്: കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിനു കീഴടങ്ങി. അരുവിക്കര കളത്തറ കാവിനമ്പുറത്ത് വീട്ടിൽ പി.വിമല(68)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജനാർദ്ദനൻനായർ (72) തന്നെ അരുവിക്കര പൊലീസിനെ ഫോൺ ചെയ്തു വിളിച്ചുവരുത്തി കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.[www.malabarflash.com]
കൊലയ്ക്കു മുൻപ് ഭാര്യയുമായി വഴക്കുണ്ടായതായി പറയുന്നു. സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ സുരേഷും ഭാര്യയും പോലീസ് വീട്ടിൽ എത്തി വിളിച്ചുണർത്തുമ്പോഴാണു സംഭവം അറിയുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ജനാർദ്ദനൻനായർ മുൻകോപിയാണെന്നും ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു..
തിങ്കളാഴ്ച താനുമായി അച്ഛൻ വഴക്കിട്ടതായും അപ്പോൾ അമ്മ തന്റെ പക്ഷം ചേർന്നു സംസാരിച്ചതിലെ കോപമായിരിക്കാം കൊലയ്ക്കു കാരണമെന്നും മകൻ സുരേഷ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്. വിമലയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ജനാർദ്ദൻനായരെ റിമാൻഡ് ചെയ്തു. മക്കൾ: ഗീത, രാധിക, സുരേഷ്. മരുമക്കൾ: ഹരികുമാർ, ജയപാൽ, രജനി.
0 Comments