NEWS UPDATE

6/recent/ticker-posts

ഭാര്യയും ഭർത്താവും എന്ന വ്യാജേന കാറിൽ കഞ്ചാവ്​ കടത്തിയ യുവാവും യുവതിയും പിടിയിൽ

കുന്ദമംഗലം: കാറിൽ കടത്തിയ 19 കിലോഗ്രാം കഞ്ചാവുമായി സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. തൃശ്ശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന ജോസ്​ (42), പട്ടാമ്പി തിരുവേഗപുറം പൂവൻതല വീട്ടിൽ സനൽ (36) എന്നിവരാണ് കുന്ദമംഗലം ടൗണിൽ തിങ്കളാഴ്ച രാവിലെ പോലീസിന്റെയും മയക്കുമരുന്ന്​ വിരുദ്ധ സേനയായ ഡാൻസാഫിന്റെയും പിടിയിലായത്.[www.malabarflash.com]

ഭാര്യയും ഭർത്താവും ആണെന്നായിരുന്നു ഇവർ പോലീസിനോട്​ പറഞ്ഞത്​. അഭിഭാഷകരെന്ന വ്യാേജനയുള്ള സ്​റ്റിക്കറും പതിച്ചിരുന്നു.

ചില്ലറ വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന്​ പോലീസ്​ പറഞ്ഞു​. പ്രതികൾ വാടകക്കെടുത്ത കാറും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. ദേശീയ പാതയിൽ ഒരു കിലോമീറ്റർ അപ്പുറത്ത്​ പന്തീർപാടം അങ്ങാടിക്കടുത്ത് മറ്റൊരു സംഘം പോലീസും ഇവർക്ക് വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

കുന്ദമംഗലം സ്​റ്റേഷൻ ഹൗസ് ഓഫിസർ യൂസഫിന്റെയും എസ്.ഐ എ. അഷ്റഫിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നര കിലോഗ്രാം വീതമുള്ള പ്ലാസ്​റ്റിക്​ പാക്കറ്റുകളിലാക്കിയ കഞ്ചാവ് വലിയ ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. കാറിന്റെ  ഡിക്കിയിലായിരുന്നു ബാഗ്.

തൃശൂരിൽനിന്ന് വയനാട്ടിലേക്ക് വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന്​ പ്രതികൾ സമ്മതിച്ചു. കുടുംബസമേതം യാത്ര ചെയ്യുന്നു എന്ന വ്യാജേനയായിരുന്നു കഞ്ചാവ്​ കടത്ത്​. രണ്ടു മാസമായി ഇവർ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ലക്ഷ്യസ്​ഥാനം സംബന്ധിച്ചും കഞ്ചാവ്​ വാങ്ങിയത്​ എവിടെ നിന്നാണെന്നും ​ പോലീസ് അന്വേഷിക്കുകയാണ്.

നേരത്തെ നാട്ടിൽ ബേക്കറി നടത്തുകയായിരുന്നു സനൽ. സമീപത്ത്​ ലീന ബ്യൂട്ടി പാർലറും നടത്തിയിരുന്നു. ഇവരുടെ വാടക വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഉന്നത പോലീസ്​ ഉദ്യോഗസ്​ഥരടക്കം ചോദ്യം ചെയ്​ത ശേഷം രാത്രിയോടെ അറസ്​റ്റ്​ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments