ആന്ധ്ര സ്വദേശിയായ അനിതയെയാണ് (23) സഹപ്രവര്‍ത്തകന്‍ വെങ്കടേഷ് കഴുത്തറുത്ത് കൊന്നത്. 22 കാരനായ വെങ്കടേഷ് അനിതയുടെ നാട്ടുകാരനാണ്. അനിത ജോലി ചെയ്യുന്ന ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. മറ്റൊരാളുമായി ദിവസങ്ങള്‍ക്ക് മുമ്പ് അനിതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വെങ്കടേഷ് തീരുമാനിച്ചു.
ബംഗളൂരുവില്‍ നിന്ന് പുതിയ കത്തി വാങ്ങി ബാഗില്‍ സൂക്ഷിച്ചു. അനുകൂല സാഹചര്യത്തിനായി കാത്തിരുന്നു. ആരെയും അറിയിക്കാതെ ദിവസങ്ങളോളം ബാഗില്‍ കത്തിയുമായാണ് ഇയാള്‍ ഓഫീസില്‍ എത്തിയിരുന്നത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് അനിതയെ വിളിച്ചിറക്കിയാണ് കൊല നടത്തിയത്.
ഓഫീസിന് സമീപത്തെ റോഡില്‍ ആളുകളെ നോക്കിനില്‍ക്കേ കൈയ്യില്‍ കരുതിയ കത്തികൊണ്ട് ആദ്യം വെട്ടി. പിന്നെ കഴുത്തുമുറിച്ച് കൊന്നു. ആളുകളെ കത്തിവീശി ഭീഷണിപ്പെടുത്തി കടന്ന് കളഞ്ഞു. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച വെങ്കടേഷിനെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി.
0 Comments