ഏറ്റവും പുതിയ ഐഫോണ്‍ സീരീസ് പ്രഖ്യാപിച്ചതു മുതല്‍ ഐഫോണ്‍ പ്രേമികള്‍ ആപ്പിള്‍ സ്റ്റോറില്‍ ഇടിച്ചുകയറുകയാണ്. ഏറ്റവും പുതിയ ഗാഡ്ജെറ്റിന്റെ പ്രീ-ഓര്‍ഡറുകള്‍ തുറക്കുന്ന ദിവസം പ്രതീക്ഷിച്ചാണ് ആപ്പിള്‍ സ്റ്റോറിലേക്ക് ഈ തിക്കിത്തിരക്ക്. പലപ്പോഴും സൈറ്റ് ക്രാഷായെന്നാണ് വിവരം. ഇതാദ്യമായാണ് ഐഫോണ്‍ സ്‌റ്റോറില്‍ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്.[www.malabarflash.com]
മുന്‍പ് പലപ്പോഴും ഐഫോണ്‍ പ്രീബുക്കിങ്ങ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഓണ്‍ലൈനുകളില്‍ ഈ വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്റ്റോര്‍ ലൈവാകുന്ന രാവിലെ 8 മണിക്ക് (5 am PT), വാങ്ങുന്നവര്‍ക്ക് ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച മുതല്‍ മോഡലുകള്‍ സ്റ്റോറില്‍ ലഭ്യമാകും.
സ്മാര്‍ട്ട്ഫോണുകള്‍ മാത്രമല്ല, ആപ്പിളിന്റെ കാലിഫോര്‍ണിയ ഇവന്റില്‍ അവതരിപ്പിച്ച പുതിയ ഐപാഡ് മിനി, ഐപാഡ് എന്നിവയും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. അവ സെപ്റ്റംബര്‍ 24 ന് സ്റ്റോറുകളിലും എത്തും. ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 7 മോഡലുകളും ലഭ്യമാകും. 128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 13 -ന്റെ അടിസ്ഥാന വകഭേദം 79,990 രൂപയ്ക്ക് ലഭ്യമാണ്. 256 ജിബി, 512 ജിബി മോഡലുകള്‍ ഇന്ത്യയില്‍ 89,900, 1,09,900 എന്നിങ്ങനെ ലഭിക്കും. ഐഫോണ്‍ 13-ന്റെ പ്രീ-ഓര്‍ഡറുകള്‍ ഇന്ത്യയില്‍ ആരംഭിക്കും, കൂടാതെ മറ്റ് പല പ്രദേശങ്ങളിലും ശനിയാഴ്ച ആരംഭിച്ചു.
0 Comments