ഐ.ഒ.എസ് 15, ഐപാഡ്ഒഎസ് 15 എന്നിവയാണ് വലിയ മാറ്റങ്ങളോടെ അവതരിപ്പിക്കാൻ പോവുന്നത്. കൂടെ വാച്ച് ഒഎസ്, മാക് ഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതുക്കിയ വേര്‍ഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപയോക്താക്കൾക്ക് ഒരുമിച്ച് ഉള്ളടക്കങ്ങൾ ആസ്വദിക്കാനും ഫേസ് ടൈം വഴി സ്ക്രീനുകൾ പങ്കിടാനും അനുവദിക്കുന്ന 'ഷെയർപ്ലേ' ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് വരുന്നത്.
വീഡിയോ കോളുകളുടെ സമയത്ത് ഉപയോക്താക്കൾക്ക് പോർട്രെയിറ്റ് മോഡ് ഉപയോഗിക്കാനുള്ള ഫീച്ചറും വരുന്നുണ്ട്. കൂടാതെ, സ്റ്റാൻഡേർഡ്, വോയ്സ് ഐസൊലേഷൻ, വൈഡ് സ്പെക്ട്രം എന്നീ മൂന്ന് മോഡുകൾ ഉപയോഗിച്ച് മൈക്രോഫോൺ ക്രമീകരിക്കാനുള്ള ഓപ്ഷനുകളും ഉണ്ട്.
ഉപയോക്താക്കൾക്ക് ഇനിമുതൽ ഒരു പ്രത്യേക വെബ്‌ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവരെ വിഡിയോ കോളിലേക്ക് ക്ഷണിക്കാനും കഴിയും - അവർ വിൻഡോസോ ആൻഡ്രോയ്ഡ് സോഫ്റ്റ്വെയറോ ഉപയോഗിക്കുന്നവർ ആണെങ്കിൽ പോലും.
0 Comments