നിലമ്പൂർ സ്വദേശി അബ്ദുൽ ബാസിത് (22), കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ (22) എന്നിവരിൽനിന്നാണ് 1.25 കോടിയുടെ സ്വർണം കണ്ടെത്തിയത്. ഇരുവരും ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ബാസിത്ത് 1,475 ഗ്രാം ശരീരത്തിനുള്ളിലും ഫാസിൻ 1,157 ഗ്രാം സ്വർണമിശ്രിതം ധരിച്ചിരുന്ന സോക്സിനുള്ളിലുമാണ് ഒളിപ്പിച്ചത്. സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ പ്രിവൻറിവ് സംഘമാണ് സ്വർണം പിടിച്ചത്.
ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ വയനാട് സ്വദേശി അർഷാദ് വെളുത്തേടത്തിൽനിന്നാണ് (22) എയർ കസ്റ്റംസ് സ്വർണം പിടികൂടിയത്. 1,118 ഗ്രാം സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയത്.

ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഗഗൻദീപ് രാജ്, ടി.എൻ. വിജയ, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ അരവിന്ദ് ഗൂലിയ, ടി.എസ്. അഭിലാഷ്, പരിവേഷ് കുമാർ, ശിവാനി, രോഹിത്, ഹെഡ് ഹവിൽദാർമാരായ പി. മനോഹരൻ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
0 Comments