കരിപ്പൂർ: കോഴിക്കോട് വിമാന ത്താവളത്തിൽ മൂന്ന് കേസുകളിൽ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 1.81 കോടിയുടെ സ്വർണം പിടികൂടി. 3763 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 912 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.[www.malabarflash.com]
വളരെ നേരിയ പാൻ കേക്കുണ്ടാക്കുന്ന ഇലക്ട്രിക്കൽ മെഷീനിെൻറ അകത്തായിരുന്നു 233 സ്വർണം ഒളിപ്പിച്ചത്. ബാക്കി 679 ഗ്രാം സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽനിന്ന് ദോഹ വഴി ഖത്തർ എയർവെയ്സ് വിമാനത്തിൽ എത്തിയ മണ്ണാർക്കാട് സ്വദേശിയിൽ നിന്നാണ് 1999 തൂക്കം വരുന്ന സ്വർണം മിക്സർ ഗ്രൈൻഡറിന്റെ മോട്ടോറിനകത്തായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ പിടിയിലായത്.
0 Comments