95 രാജ്യങ്ങളില്‍ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ആറുമാസം നീളുന്ന ഈ പരിപാടി, മനുഷ്യര്‍ക്ക് ഗുണകരമാകുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദുബൈ പോലീസിന്റെയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
ഒക്ടോബര്‍ ഒന്നു മുതലാണ് ആറു മാസം നീണ്ടു നില്‍ക്കുന്ന എക്സ്പോ 2020 ആരംഭിക്കുന്നത്.
0 Comments