സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ അവതരിപ്പിക്കും. ഗീക്ക്‌ബെഞ്ചിലെ നല്‍കിയിട്ടുള്ള ലിസ്റ്റിംഗില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇയ്ക്ക് കരുത്തേകുന്നത് 2.91 GHz പരമാവധി ക്ലോക്ക് വേഗതയില്‍ വരുന്ന എക്സിനോസ് 2100 SoC പ്രോസസര്‍ ആയിരിക്കും. 8 ജിബി റാം കപ്പാസിറ്റിയില്‍ വരുന്ന ഈ ഗ്യാലക്സി സ്മാര്‍ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും.[www.malabarflash.com]
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റില്‍ നല്‍കിയിട്ടുള്ളത്. 4,500 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഹാന്‍ഡ്സെറ്റ് ബ്ലൂ, ഗ്രേ, ഗ്രീന്‍, വയലറ്റ്, വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഒരു ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ലിസ്റ്റിംഗ് നിങ്ങള്‍ പരിശോധിച്ചാല്‍ ഈ സ്മാര്‍ട്‌ഫോണ്‍ അഡ്രിനോ 660 ജിപിയു, 6 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസര്‍ ഉപയോഗിക്കും.
ഒരു ഫുള്‍ എച്ച്ഡി + (2009 × 1080 പിക്‌സല്‍) റെസല്യൂഷന്‍ ഡിസ്‌പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്. ഗ്യാലക്സി എസ് 21 സീരീസിന് സമാനമായ ക്യാമറ മൊഡ്യൂള്‍ ഡിസൈന്‍ ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടെന്ന് മുമ്പത്തെ റെന്‍ഡര്‍ ചോര്‍ച്ച വെളിപ്പെടുത്തുന്നു. മാത്രവുമല്ല, ഏറ്റവും പ്രധാനമായി ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വോളിയം റോക്കറുകളും പവര്‍ ബട്ടണും വലത് ഭാഗത്തായി അറ്റത്ത് നല്‍കിയിരുന്നതായി കാണാം. ഇതിന് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ലഭിച്ചേക്കും.
0 Comments