പുനെ: അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21-കാരിയും സുഹൃത്തുക്കളും മഹാരാഷ്ട്രയിൽ പിടിയിൽ. അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയം തോന്നിയ ആളെ, അമ്മയുടെ വാട്സാപ്പ് അക്കൌണ്ട് വഴി കണ്ടെത്തിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ട് നടപ്പിലാക്കിയത്.[www.malabarflash.com]
വാട്സാപ്പിൽ അമ്മയുടെ കാമുകനായ 42-കാരനെ കണ്ടെത്തി ചാറ്റുകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. കൃത്യമായ പദ്ധതി തയ്യാറാക്കി 21-കാരിയും സുഹൃത്തുക്കളും ഇയാളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 15 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
ബിസിനസുകാരനായ ഇയാൾ രണ്ടര ലക്ഷത്തോളം രൂപ കൈമാറുകയും ചെയ്തു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പുനെ പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനിൽ നിന്ന് തട്ടാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്ത് പിടിയിലായി. ഇതോടെയാണ് സംഭവം യുവതിയിലേക്കെത്തിയത്. അന്വേഷണത്തിനൊടുവിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments