ഹിസാറിൽ നിന്നുള്ള ദമ്പതികൾ 2012 ഏപ്രിലിലാണ് വിവാഹിതരായത്. 50 ശതമാനം കേൾവിക്കുറവുള്ള യുവാവ് ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്. ഭാര്യ ഹിസാറിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ഇവർക്ക് ഒരു മകളുമുണ്ട്. ജീവിതത്തിലെ കടുത്ത സംഘർഷംകാരണം തന്റെ ഭാരം 74 കിലോഗ്രാമിൽ നിന്ന് 53 ആയി കുറഞ്ഞതായി യുവാവ് ആരോപിച്ചിരുന്നു.
ഭാര്യ വേഗത്തിൽ പ്രകോപിതയാകുമെന്നും അമിതമായി ചിലവഴിക്കുന്നയാളാണെന്നും അദ്ദേഹം ഹരജിയിൽ പറഞ്ഞു. നിസ്സാര കാര്യങ്ങളെച്ചൊല്ലി ഭാര്യ വഴക്കുണ്ടാക്കാറുണ്ടെന്നും യുവാവ് ആരോപിച്ചു.ആരോപണം നിഷേധിച്ച യുവതി, വിവാഹംകഴിഞ്ഞ് ആറുമാസത്തിനുശേഷം ഭർത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കാൻ ആരംഭിച്ചതായി വാദിച്ചു.
ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിനുശേഷം യുവതിയുടെ ഉന്നത പഠനത്തിന് പണം നൽകുകയായിരുന്നുവെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. 2016ൽ യുവതി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുവെന്നും ഇവർ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ വ്യാജ പരാതികൾ സമർപ്പിച്ചതായും ഹൈക്കോടതി കണ്ടെത്തി.

യുവതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അർച്ചന പുരി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
0 Comments