മുംബൈ: സഹോദരിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ജയിലിൽ അടച്ച 24കാരനെ രണ്ടുവർഷത്തിന് ശേഷം വെറുതെവിട്ടു. കാമുകനൊപ്പം പുറത്തുപോയതിന് സഹോദരൻ ശകാരിക്കുകയും മർദിക്കുകയും ചെയ്തതിനാണ് സഹോദരനെതിരെ പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ബലാത്സംഗകുറ്റം പെൺകുട്ടി നിഷേധിക്കുകയും ചെയ്തു.[www.malabarflash.com]
സഹോദരനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളെല്ലാം പ്രത്യേക കോടതി റദ്ദാക്കി. 24കാരനെതിരെ ബലാത്സംഗകുറ്റത്തിന്‍റെ വകുപ്പുകളും പോക്സോയും ചുമത്തിയിരുന്നു.
2019ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് സഹോദരൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു എഫ്.ഐ.ആർ. തുടർന്ന് 24കാരനെ ജയിലിലാക്കുകയും ചെയ്തു.
എന്നാൽ, കാമുകനൊപ്പം പുറത്തുപോയതിന് സഹോദരൻ മർദിച്ചതിനാണ് പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയ ലൈംഗിക ആരോപണം പെൺകുട്ടി നിഷേധിക്കുകയും ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം തന്നെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
2018ൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.
0 Comments