NEWS UPDATE

6/recent/ticker-posts

എട്ടു പേർക്ക്​ രോഗലക്ഷണം; നിപ സമ്പർക്ക പട്ടികയിലുള്ളവർ 251 ആയി

കോഴിക്കോട്​: നിപ മരണം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ തയാറാക്കിയ സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. നേരത്തെ 188 പേരാണ്​ സമ്പർക്ക പട്ടികയിൽഉണ്ടായിരുന്നത്​. 63 പേരെ കൂടി ചേർത്ത്​ മൊത്ത സമ്പർക്ക പട്ടിക 251 ആക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവർ.[www.malabarflash.com]

അതേസമയം, രോലക്ഷണങ്ങൾ പ്രകടമായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്​. കുട്ടിയുടെ മാതാവിനും രണ്ട്​ ആരോഗ്യ പ്രവർത്തകർക്കുമാണ്​ നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്​. അഞ്ചു പേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ ഉണ്ട്​. ആകെ എട്ടു പേരുടെ സാമ്പിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക്​ പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇതിന്‍റെ ഫലം വൈകാതെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

251 പേരുടെ സമ്പർക്ക പട്ടികയിൽ നിന്ന്​ കൂടുതൽ രോഗ സാധ്യതയുള്ളവരുടെ പട്ടികയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്​. ഇതിൽ 32 പേരാണുള്ളത്​. ഇവരെല്ലാം നിരീക്ഷണത്തിലാണുള്ളത്​.

Post a Comment

0 Comments