NEWS UPDATE

6/recent/ticker-posts

41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: ദുബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പള്ളിക്കര പൂച്ചക്കാട്ടെ ജാഫര്‍ കല്ലിങ്കാലിനെ(29)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

വ്യാഴാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജാഫര്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണം രാസവസ്തുക്കള്‍ ചേര്‍ത്ത് ഗോളങ്ങളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണത്തിന്റെ നാല് ഗോളങ്ങളാണ് ജാഫറില്‍ നിന്നും പിടികൂടിയത്.

Post a Comment

0 Comments