മത്സരക്ഷമതയുള്ള വിലയുമായായിരിക്കും വാഹനം ഇന്ത്യയിലെത്തുക എന്നാണ് സി 3 അവതരിപ്പിച്ചുകൊണ്ട് സിട്രോൻ അറിയിച്ചത്. അഞ്ചു ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ ഇന്ത്യൻ വില.
രാജ്യാന്തര വിപണിയിലെ സി 3യുടെ പകരക്കാരനല്ല ഈ വാഹനമെന്നും ഇന്ത്യയും തെക്കേ അമേരിക്കൻ രാജ്യങ്ങളും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണിതെന്നുമാണ് സിട്രോൻ അറിയിച്ചത്. 3.98 മീറ്റർ നീളം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ബോണറ്റ്, ഉയർന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്‌യുവി സവിശേഷതകളും മനോഹരമായ ഡാഷ്ബോർഡ്, ഫ്ക്സഡ് മൊബൈൽ ഹോൾഡർ, 10 ഇഞ്ച് ടച്സ്ക്രീൻ അടക്കമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ്– കണക്ടിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സി3 എത്തുന്നതെന്ന് സിട്രോൻ സിഇഒ വിൻസന്റ് കോബീ പറഞ്ഞു.
ജീപ്പിന്റെ നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‍യുവി നിർമിച്ച സിഎംഎ മോഡുലാർ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. 90 ശതമാനവും തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം നിർമിക്കുക. എൻജിൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും മാനുവൽ ഗിയർബോക്സും 7 സ്പീഡ് ഡിസിടി ഗിയർബോക്സും വാഹനത്തിന് ലഭിച്ചേക്കും. രാജ്യാന്തര വിപണിക്ക് വേണ്ടിയും ചെന്നൈയിലെ പ്ലാന്റിൽ നിന്നായിരിക്കും വാഹനം നിർമിക്കുക.

0 Comments