സാംസങ്ങിന്റെ ഗാലക്‌സി എം52 5ജി പോളണ്ടില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, 120Hz സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ, 25W ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയാണ് ഗാലക്‌സി എം52 5ജി യിലെ പ്രധാന ഫീച്ചറുകള്‍. ഹോള്‍-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് മറ്റൊരു പ്രത്യേകത. 64 മെഗാപിക്‌സലിന്റേതാണ് പ്രൈമറി ക്യാമറ. സാംസങ് ഗാലക്‌സി എം52 5ജി മൂന്ന് കളര്‍ വേരിയന്റുകളിലാണ് എത്തുന്നത്.[www.malabarflash.com]
സാംസങ് പോളണ്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം കറുപ്പ്, നീല, വെള്ള നിറങ്ങളിലും 128 ജിബി സ്റ്റോറേജ് ഓപ്ഷനിലുമാണ് ഗാലക്സി എം52 5ജി എത്തുക. എന്നാല്‍, വെബ്‌സൈറ്റില്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് അധിഷ്ഠിത വണ്‍ യുഐയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണ് ഹാന്‍ഡ്‌സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
120 ഹെര്‍ട്‌സ് ആണ് ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ്. 6 ജിബിയാണ് റാം. പുതിയ ഫോണിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി നല്‍കുമെന്ന് ആമസോണ്‍ ഇന്ത്യ സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും സാംസങ് പോളണ്ട് സൈറ്റില്‍ ഇതേക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായി ഗാലക്സി എം 52 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി സെന്‍സര്‍ (അള്‍ട്രാ-വൈഡ് ലെന്‍സ്), 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 32 മെഗാപിക്‌സലിന്റേതാണ് ക്യാമറ.
128ജിബി ആണ് സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1ടിബി വരെ വികസിപ്പിക്കാം. 5ജി, 4ജി LTE, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് ഗാലക്‌സി എം52. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും കാണാം.
25W ചാര്‍ജിങ് ശേഷിയുള്ള 5,000mAh ആണ് ബാറ്ററി. ഗാലക്സി എം52 5ജി സംബന്ധിച്ച വിലവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
0 Comments