കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒന്‍പത് ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മാണം നടത്തിവന്നിരുന്ന സംഘം പിടിയിലായി. നാല് പ്രവാസികള്‍ അറസ്റ്റിലായിട്ടുണ്ട്. ഹവല്ലിയിലാണ് അപ്പാര്‍ട്ട്മന്റുകള്‍ മദ്യ നിര്‍മാണ കേന്ദ്രങ്ങളായി മാറ്റിയ സംഘം പിടിയിലായത്.[www.malabarflash.com]
സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ജീവനക്കാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. വന്‍ പോലീസ് സംഘമെത്തി സ്ഥലം വളഞ്ഞ ശേഷമായിരുന്നു റെയ്ഡ്‍. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ നാല് പേരും പിടിയിലായി. ഇവര്‍ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നൂറ് കണക്കിന് ബാരല്‍ മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് സജ്ജമാക്കിയതും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്‍കൃത വസ്‍തുക്കളും മദ്യ നിര്‍മാണ സാമഗ്രികളും പോലീസ് സംഘം പിടിച്ചെടുത്തു. മദ്യം നശിപ്പിച്ച ശേഷം ബാരലുകളും മറ്റ് ഉപകരണങ്ങളും മുനിസിപ്പാലിറ്റി സംഘം ഇവിടെ നിന്ന് കൊണ്ടുപോയി. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധുപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
0 Comments