കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസ് നേതാക്കളായ വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി.[www.malabarflash.com]
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പി ജി മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് വിവാദ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണിവ.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് ഈ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത്. യൂനിവേഴ്‌സിറ്റിയുടെ ബ്രണ്ണന്‍ കോളജില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്. അവിടുത്തെ അധ്യാപകര്‍ ചര്‍ച്ച ചെയ്യാതെ ഈ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കണ്ണൂര്‍ വി സി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. വിദ്യാര്‍ഥി യൂനിയനുകള്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
0 Comments