NEWS UPDATE

6/recent/ticker-posts

റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

റാസല്‍ഖൈമ: റാക് 611 ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ മരിച്ചു. ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ്​ അപകടം.[www.malabarflash.com]


ദിബ്ബയില്‍ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവർ സഞ്ചരിച്ച വാൻ ട്രെയിലറി​െൻറ പിന്നിലിടിച്ചാണ്​ അപകടം. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്. എട്ട് മാസം മുൻപാണ് ശിവദാസ് ബേക്കറിയില്‍ ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ഇവിടെ ജോലി ചെയ്യുന്നു.

ഇമ്പിച്ചമ്മു പള്ളിക്കണ്ടി - സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. മാധവന്‍ - വിമല ദമ്പതികളുടെ മകനാണ് ശിവദാസ്. ഭാര്യ: കോമളവല്ലി (രാജി). മക്കള്‍: ഗോപിക, കീര്‍ത്തന.

റാക് ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി ദിബ്ബ മോഡേണ്‍ ബേക്കറി മാനേജര്‍ അനസ് അറിയിച്ചു.

Post a Comment

0 Comments