NEWS UPDATE

6/recent/ticker-posts

ശൈശവ വിവാഹം: പൂജാരിയടക്കം അഞ്ചുപേർ അറസ്​റ്റിൽ

അ​ടി​മാ​ലി: പ​തി​നേ​ഴു​കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​നും മാ​താ​പി​താ​ക്ക​ളും ക്ഷേ​ത്ര പൂ​ജാ​രി​യു​മ​ട​ക്കം അ​ഞ്ചു പേ​ർ അ​റ​സ്​​റ്റി​ൽ. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്ന്​ പോലീ​സ്​ പ​റ​ഞ്ഞു.[www.malabarflash.com] 

ഈ ​മാ​സം ഒ​മ്പ​തി​നാ​ണ്​ ദേ​വി​കു​ളം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യും ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മിലെ വി​വാ​ഹം ബൈ​സ​ൺ​വാ​ലി ശ്രീ ​മാ​രി​യ​മ്മ​ൻ കോ​വി​ൽ മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച വി​വ​രം ദേ​വി​കു​ളം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലും രാ​ജാ​ക്കാ​ട് പോ​ലീ​സി​നും കൈ​മാ​റി. രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു. ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ്​ കേ​സ്​. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

Post a Comment

0 Comments