ദുബൈ: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍. സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.[www.malabarflash.com]
ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
0 Comments