NEWS UPDATE

6/recent/ticker-posts

വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; നടത്തിപ്പുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കൊച്ചി: കാലടിയില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍നിന്ന് ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരില്‍നിന്നും വാങ്ങിയിരുന്നത്. സുധീഷും ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.

ഇന്‍സ്പെക്ടര്‍ ബി.സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എന്‍.വി. ബാബു, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി. ഒ അനില്‍കുമാര്‍, സി.പി. ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എല്‍ദോസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Post a Comment

0 Comments