NEWS UPDATE

6/recent/ticker-posts

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്​: ഒരാള്‍കൂടി അറസ്​റ്റില്‍

നാദാപുരം: നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. കുറ്റ്യാടി വടയം സ്വദേശി വെള്ളാപറമ്പത്ത് റുംഷാദി(29)നെയാണ് നാദാപുരം ഡി.വൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്.[www.malabarflash.com]

വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പോലീസ് ഇയാളെ കസ്​റ്റഡിയിലെടുക്കുകയും നാദാപുരം സ്​റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലി ഉള്‍പ്പെടെ നാല് പേരുടെ പരാതിയിലാണ് അറസ്​റ്റ്​. 

കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മാത്രം ആറ് കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കുറ്റ്യാടിയിലെയും പയ്യോളിയിലെയും ശാഖകളിലും നിക്ഷേപകരുടെ കോടികൾ നഷ്​ടമായതായി പരാതിയുണ്ട്​.

അതേ സമയം കോടികൾ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച്​ അടച്ചു പൂട്ടിയ കുറ്റ്യാടിഗോൾഡ് പാലസ്​ ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ട്​ പോലീസ്​ മരവിച്ചിച്ചു.കുറ്റ്യാടി എസ്​.ബിഐ ബ്രാഞ്ചിലെ അക്കൗണ്ടാണ്​ മരവിപ്പിച്ചതെന്ന്​ കേസ്​ അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ  ടി.പി. ഫർഷാദ്​ പറഞ്ഞു. 

അറസ്​റ്റിലായ മാനേജിങ്​ പാർട്​ണർ സബീറി‍െൻറ കുറ്റ്യാടിയിലെ മൂന്നു​ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. 

നിക്ഷേപകരുടെ രേഖകളിൽ ഒപ്പുവെച്ച മാനേജിങ്​ പാർട്​ണർ സബീർ, അവർക്ക്​ പണം സ്വീകരിച്ചതിന്​ ഈടായി തീയതി രേഖപ്പെടുത്താത്ത ചെക്കുകൾ നൽകിയിരുന്നു. പരാതികളെ അടിസ്​ഥാനമാക്കി ഇതുവരെ അഞ്ചു കേസുകളെടുത്തിട്ടുണ്ട്​​. മരവിപ്പിച്ച അക്കൗണ്ടുകളിൽ വൻതുകകളൊന്നും ഇല്ലെന്നാണ്​ പോലീസ്​ പറയുന്നത്​. 

പൂട്ടിയിട്ടിരിക്കുന്ന കുറ്റ്യാടിയിലെ ജ്വല്ലറി കസ്​റ്റഡിയിലുള്ള സബീറി‍െൻറ സാന്നിധ്യത്തൽ ശനിയാഴ്​ച പോലീസ്​ തുറന്നു പരിശോധിക്കും. സബീറിനെ റൂറൽ എസ്​.പിയും നാദാപുരം ഡിവൈ.എസ്​.പിയും ചോദ്യം ചെയ്​തിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ജ്വല്ലറിയുടെ മറ്റ്​ ഉടമകളും പങ്കാളികളാണ്​ എന്നാണത്രെ പറഞ്ഞത്​. 

നേരത്തെ ഒരു ഷെയർ ഉടമ മറ്റൊരു ജ്വല്ലറി തുടങ്ങാനായി നിക്ഷേപം പിൻവലിച്ചതാണ് ജ്വല്ലറിയുടെ പ്രവർത്തനം അവതാളത്തിലാക്കിയതെന്നു പറഞ്ഞതായി അറിയുന്നു. കേസിൽ ആദ്യ ഘട്ടത്തിൽ നാലുപേരെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ്​ അറസ്​റ്റ്​ ചെയ്​തത്​.

Post a Comment

0 Comments