ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കളക്ടർ. മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആർ പ്രേംകുമാർ മലപ്പുറത്തെത്തും.
വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കളക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അപ് സാന പർവീൻ കൊല്ലം കളക്ടറാകും.

0 Comments