NEWS UPDATE

6/recent/ticker-posts

ഇരട്ടക്കുട്ടികളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; കോവിഡ് ബാധിച്ച യുവതി പ്രസവത്തിനു പിന്നാലെ മരിച്ചു

തൊടുപുഴ: കോവിഡ് ബാധിച്ച യുവതി പ്രസവത്തിനു പിന്നാലെ മരിച്ചു. വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (24) ആണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്.[www.malabarflash.com]

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. സ്ഥിതി വഷളായതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി ശസ്ത്രക്രിയ വഴി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. കുഞ്ഞുങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

Post a Comment

0 Comments