പട്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാർ. കാതിഹാർ ജില്ലയിലാണ് സംഭവം. അധ്യാപകനെ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
നാലാം ക്ലാസ് വിദ്യാർഥിയായ 12കാരിയെ അധ്യാപകൻ ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിക്കുകയും കവിളിൽ കടിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. പെൺകുട്ടിയുടെ കരച്ചിൽകേട്ട് ചിലർ അധ്യാപകന്‍റെ മുറിയിലെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം പ്രധാനാധ്യാപകനെ മുറിയിൽ പൂട്ടിയിട്ടു.
സംഭവം അറിഞ്ഞ് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും സ്കൂളിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പോലീസെത്തി സംഭവം അന്വേഷിക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അധ്യാപകനെ പോലീസ് പുറത്തെത്തിച്ചതോടെ രോഷാകുലരായ ഗ്രാമവാസികൾ കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് പോലീസുകാരുടെ കഠിന പരിശ്രമത്തെ തുടർന്ന് അധ്യാപകനെ ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
0 Comments