NEWS UPDATE

6/recent/ticker-posts

ഉദുമയിൽ മുസ് ലിം ലീഗിന് ആസ്ഥാന മന്ദിരം പണിയുന്നു

ഉദുമ: ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉദുമ ടൗണിൽ പഞ്ചായത്ത് മുസ് ലിം ലീഗിന് വേണ്ടി ആസ്ഥാന മന്ദിരം പണിയാൻ എരോൽ പാലസിൽ ചേർന്ന മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി അംഗ ങ്ങളുടെയും ശാഖ പ്രസിഡൻ്റ്  സെക്രട്ടറിമാരുടെയും പോഷക സംഘടന പഞ്ചായത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.[www.malabarflash.com]


പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ് കാപ്പിൽ കെബി എംശരീഫ് സൗജന്യമായി വിട്ടുനൽകിയ ഉദുമ ടൗണിലു ള്ള 10 സെന്റ് സ്ഥലത്താണ് ലീഗ് ഓഫീസും സിഎച്ച്സെന്ററും നിർമ്മിക്കുന്നത്.

ആധുനികസൗകര്യ ത്തോടെ 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. കെട്ടിട നിർമാണത്തിനുള്ള ഫണ്ട് മുസ് ലിംലീഗ് പ്രവർത്തകരിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിക്കാനും തീരുമാനിച്ചു.

ഒരു വർഷത്തിനകം പണിപൂർത്തീ കരിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് യോഗം രൂപം നൽകിയത് ഇതിന്റെ പ്രവർത്ത നങ്ങൾക്കായി പതിനൊന്നംഗ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് കാപ്പിൽ കെബി എം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

കെഎ.മുഹമ്മദാലി, ഹമീദ് മാങ്ങാട്, സത്താർ മുക്കുന്നോത്ത്, ഓർബിറ്റ് ശംസുദ്ദീൻ, കരീം നാലാം വാതുൽക്കൽ, സുബൈർ കേരള, എഎം ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി എരോൽ, അബൂബക്കർ പാറയിൽ, ടികെഹസീബ്, പിഎ ഹസൈനാർ, യു എം ഷെരീഫ്, പിഎഅബ്ദുൾ കാദർ, ഹംസ ദേളി, സക്കീർ മുക്കുന്നോത്ത്, കെഎംഎ റഹിമാൻ, അബ്ബാസ് പാക്യാര, വൈ അബ്ദുൾ റഹിമാൻ, കാപ്പിൽ സിയാസ്, ഒരുമ അബ്ദുൽ റഹിമാൻ, ബിപിഅബ്ദുൾ ഖാദർ, 
ഹാരിസ് അങ്കക്കളരി, ഹാരിസ് പടിഞ്ഞാർ, ടിവിഅബ്ദുല്ലകുഞ്ഞി, ഹാഷിം പാക്യാര, ബഷീർ പാക്യാര, ആബിദ് മാങ്ങാട്, റഷീദ് കാപ്പിൽ, ടിഎം സിനാൻ കാപ്പിൽ, ബിഎംഎമുഹമ്മദ് കുഞ്ഞി, അബ്ദുകടവത്ത്, ഹനീഫ മീത്തൽ മാങ്ങാട്, റഊഫ് ഉദുമ, ആബിദ് നാലാംവാതുൽക്കൽ, പിഎ അബ്ദുൾസലാം, മുഹമ്മദ് ഇഖ്ബാൽ, അബ്ദുല്ല കോട്ടപ്പാറ, ജൗഹർ ഉദുമ, അബ്ദുൾ റസാഖ് കരിപ്പോടി, വൈസ് പ്രസിഡൻ്റ് കാദർ കാത്തീം പ്രസംഗിച്ചു.

Post a Comment

0 Comments