വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ആൺസുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോ(25)യെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
മൂന്നുദിവസം മുൻപാണ് വിവാഹിതരായ ഇരുവരും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടുവിട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. യുവതികളുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പോലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ.
ഇവർക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്.

വിഴിഞ്ഞം എസ്ഐ കെ എൽ സമ്പത്തിന്‍റെ നേതൃത്വത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ ഷാഹിൽ, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്തത്.
0 Comments