NEWS UPDATE

6/recent/ticker-posts

സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊമാനോ ഭാഷ; വികസിപ്പിച്ചത് നിഹാരികയും നിതികയും

പയ്യന്നൂർ: കാങ്കോലിലെ നിഹാരികയും നിതികയും വികസിപ്പിച്ച ഭാഷ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കൊമാനോ സ്ക്രിപ്റ്റ് എന്ന് ഇവർ പേരിട്ടിരിക്കുന്ന ഭാഷയുടെ അക്ഷരമാല എബിസിഡി എന്നു തന്നെയാണ് ഉപയോഗിക്കുന്നത്.[www.malabarflash.com]

തമിഴ്നാട് ഊട്ടിയിൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിനികളാണ് ഇവർ. നിഹാരികയ്ക്ക് 12 വയസ്സും നിതികയ്ക്ക് 9 വയസ്സുമാണു പ്രായം.

ഈ ഭാഷ വാട്സാപ്പിലൂടെ സൗഹൃദ വലയത്തിൽ ജനപ്രിയമാവുകയാണ്. കൂടുതൽ കുട്ടികളെ ഈ ഭാഷ പഠിപ്പിച്ചു കുട്ടികൾക്കിടയിൽ ഇതൊരു കോഡ് ഭാഷയായി പ്രചരിക്കുന്നു. 

മെഗാ എൻജിനീയറിങ് ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ പാലക്കാട് വടവന്നൂരിലെ പുത്തൻ വീട്ടിൽ ഡോ.എം.സുരേഷിന്റെയും ദിവ്യ സുരേഷിന്റെയും മക്കളാണിവർ. ദേശീയപാത പ്രൊജക്ട് ജോലിയുമായി ബന്ധപ്പെട്ടാണ് ഇവർ കാങ്കോലിൽ താമസിക്കുന്നത്.

Post a Comment

0 Comments